ആലുവ സംഭവത്തിൽ പ്രതികരിച്ചില്ല; സുരാജ് വെഞ്ഞാറമൂടിന് ഫോണിൽ വധഭീഷണി

ആലുവ സംഭവത്തിൽ പ്രതികരിച്ചില്ല; സുരാജ് വെഞ്ഞാറമൂടിന് ഫോണിൽ വധഭീഷണി

തിരുവനന്തപുരം: ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതിയുമായി നടൻ സുരാജ് വെഞ്ഞാറമൂട്. വെഞ്ഞാറമൂട് കാക്കനാട് പോലീസിലാണ് നടൻ പരാതി നൽകിയിരിക്കുന്നത്. ഫോൺ വിളിച്ചും വാട്സാപ്പിലും ഭീഷണി ലഭിക്കുന്നുണ്ടെന്നാണ് പരാതി.

മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയിലെ അ‍‌ഞ്ചുവയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് ഭീഷണി.

‘മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നായിരുന്നു സുരാജിന്റെ പോസ്റ്റ്.

Share

Leave a Reply

Your email address will not be published. Required fields are marked *