സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണ ബംപര്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനം ഇത്തവണയും 25 കോടിയായി നിലനിര്‍ത്തി. അതേസമയം രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ വര്‍ഷം രണ്ടാം സമ്മാനമായി അഞ്ച് കോടി രൂപയുടെ ഒറ്റ സമ്മാനമാണ് നല്‍കിയിരുന്നത്.
ടിക്കറ്റ് നിരക്ക് 500 രൂപയാണ്. 500 രൂപയുടെ ടിക്കറ്റ് വിറ്റാല്‍ തൊഴിലാളിക്ക് 100 രൂപ വീതം ലഭിക്കും. പ്രിന്റിംഗ് കളര്‍ ഒഴിവാക്കി ഫ്ളൂറസെന്റ് പ്രിന്റിംഗ് ആക്കും. സെപ്റ്റംബര്‍ 20നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്.