തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിലൂടെ കോണ്‍ഗ്രസ്സിന് നഷ്ടമായത് ജനകീയ അടിത്തറയുള്ള ശ്രേഷ്ഠനായ നേതാവിനെയെന്ന് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ ജനങ്ങളെ സംബന്ധിച്ച് യഥാര്‍ത്ഥ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും കേരളത്തിന്റെ ആത്മാവിനെ പ്രതിനിധീകരിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തെ അഭാവം വലിയ നഷ്ടമാണ് നമുക്കെല്ലാവര്‍ക്കും. എല്ലാക്കാലത്തും അദ്ദേഹം സ്നേഹത്തോടെ ഓര്‍മ്മിക്കപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗളൂരുവിലുള്ള രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിക്ക് നേരിട്ടെത്തി ആദരാഞ്ജലികളര്‍പ്പിച്ചു. ബംഗളൂരുവില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വെച്ച കോണ്‍ഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തിയാണ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അന്ത്യോപചോരം അര്‍പ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പം നേരിട്ടെത്തി അനുശോചനം അറിയിച്ചു.