പുതിയ വേഷപ്പകർച്ചയിൽ ഹണി റോസ് ; റേച്ചൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പുതിയ വേഷപ്പകർച്ചയിൽ ഹണി റോസ് ; റേച്ചൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹണിറോസ് നായികയായെത്തുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു.

കയ്യിൽ വെട്ടുകത്തിയുമായി ഒരു ഇറച്ചിവെട്ടുകാരിയുടെ ലുക്കിലുള് ഹണി റോസിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിക്കുന്നത്. റേച്ചൽ എന്ന ടൈറ്റിൽ റോളിലാണ് ഹണിറോസ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തുവിട്ടിട്ടുണ്ട്.

തന്റെ മികച്ച പ്രകടനം ഇതുവരെ സംഭവിച്ചിട്ടില്ലെന്നും. അതിന് സമയമായിരിക്കുന്നുവെന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു.

ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാള സിനിമ സംഗീത മേഖലയിലെ നവതരംഗങ്ങളിൽ ഒരാളായ അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. നിരവധി പുരസ്കാരങ്ങൾ നേടിയ MR രാജാകൃഷ്ണനാണ് സൗണ്ട് മിക്‌സും സംസ്ഥാന അവാർഡ് ജേതാവായ ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു. സ്റ്റേറ്റ് അവാർഡ് ജേതാവായ ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ. പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്ന എം ബാവ, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന മനോജ് എന്നിവരും സ്റ്റേറ്റ് അവാർഡ് ജേതാക്കളാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *