മലൈക്കോട്ടൈ വാലിബൻ; ലാലേട്ടന്റെ ഇൻട്രോ സീനിൽ തന്നെ തീയറ്റർ കുലുങ്ങും- ടിനു പാപ്പച്ചൻ

മലൈക്കോട്ടൈ വാലിബൻ; ലാലേട്ടന്റെ ഇൻട്രോ സീനിൽ തന്നെ തീയറ്റർ കുലുങ്ങും- ടിനു പാപ്പച്ചൻ

മോഹൻലാലും-ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷ നല്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ ടിനു പാപ്പച്ചൻ.

മലൈക്കോട്ടൈ വാലിബനിലെ ലാലേട്ടന്റെ ഇൻട്രോ സീനിൽ തീയറ്റർ കുലുങ്ങുമെന്ന് ടിനു പാപ്പച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ തനിക്ക് അനുവാദമില്ല. ഈ ചിത്രം ആദ്യദിനം തീയേറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചൻ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ നായകരാക്കി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഇന്റർവ്യൂവിലാണ് സംവിധായകൻ മനസ്സ് തുറന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *