കുഞ്ചാക്കോ ബോബന്റെ പദ്മിനിയിലെ പുതിയ ​ഗാനം എത്തി

കുഞ്ചാക്കോ ബോബന്റെ പദ്മിനിയിലെ പുതിയ ​ഗാനം എത്തി

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘പദ്മിനി’ എന്ന ചിത്രത്തിലെ പുതിയ ​ഗാനം പുറത്തിറങ്ങി. ‘ആൽമര കാക്ക’ എന്ന ​ഗാനം എഴുതിയിരിക്കുന്നത് മനു മൻജിത്താണ്. ജേക്ക്സ് ബിജോയിയാണ് സം​ഗീതം. കുഞ്ചാക്കോ ബോബനും അഖിൽ ജെ ചന്ദും ചേർന്ന് ആലപിച്ച ​ഗാനം ‘സരി​ഗമ മലയാള’ത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത ചിത്രം ജൂലായ് 14 നാണ് റിലീസ് ചെയ്യുന്നത്. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരുള്ള ചിത്രത്തിന്റെ തിരക്കഥ ദീപു പ്രദീപിന്റേതാണ്.

ലിറ്റിൽ ബിഗ് ഫിലിംസ്’ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *