മാഹിയിലെ മാലിന്യശേഖരണം പുനഃസ്ഥാപിക്കുക

മാഹിയിലെ മാലിന്യശേഖരണം പുനഃസ്ഥാപിക്കുക

മയ്യഴിയിലെ വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും എല്ലാ മാസവും പതിവായി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിവച്ച നടപടിയില്‍ ജോയന്റ് ഫോറം ഓഫ് റസിഡന്റ്‌സ് അസ്സോസിയേഷന്‍സ്, മാഹിയു െപ്രവര്‍ത്തക സമിതി യോഗം പ്രതിഷേധിച്ചു. കരാര്‍ കാലാവധി അവസാനിക്കുന്നതിനു മുന്‍പായി തുടര്‍നടപടികള്‍ സ്വീകരിക്കാത്ത മുനിസിപാലിറ്റി ഉദ്യോഗസ്ഥന്മാരുടെ നിഷേധാത്മക നിലപാടിനെയും യോഗം വിമര്‍ശിച്ചു.

യോഗത്തില്‍ എം.പി ശിവദാസന്‍ അധ്യക്ഷം വഹിച്ചു. പി.വി ചന്ദ്രദാസ്, ഷാജി പിണക്കാട്ട്, ഇബ്രാഹിം കുട്ടി, എം.ശ്രീജയന്‍, രസ്‌നാ അരുണ്‍, റീനാ അനില്‍ എന്നിവര്‍ സംസാരിച്ചു. ഷിനോജ് രാമചന്ദ്രന്‍ സ്വാഗതവും സുജിത്ത് കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *