ഏക സിവില്‍ കോഡ് ;  സി.പി.എം. നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത

ഏക സിവില്‍ കോഡ് ; സി.പി.എം. നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത

കോഴിക്കോട്: ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.എം. നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് സംഘടിപ്പിച്ച സമസ്തയുടെ പ്രത്യേക കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം.

പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ സഹകരിച്ചത് പോലെ ഏക സിവില്‍ കോഡിലും സി.പി.എമ്മുമായി സഹകരിക്കും. കോണ്‍ഗ്രസുമായും ലീഗുമായും സഹകരിക്കും. എല്ലാ പൊതുസ്വഭാവമുള്ള പരിപാടികളിലും വിഷയത്തില്‍ സമസ്ത സഹകരിക്കുമെന്നും സമസ്ത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഏക സിവില്‍ കോഡ് മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. സിവില്‍ കോഡ് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഭരണാധികാരികളില്‍നിന്ന് ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാന്‍ പാടില്ല. ഏത് നിയമവും ഭരണഘടനയ്ക്ക് അനുസൃതമാകണം. ഓരോ മതങ്ങള്‍ക്കും വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *