തർക്കം, യുവതിയെ റോഡിൽ 200 മീറ്ററോളം വലിച്ചിഴച്ച് ഓട്ടോഡ്രൈവർ

തർക്കം, യുവതിയെ റോഡിൽ 200 മീറ്ററോളം വലിച്ചിഴച്ച് ഓട്ടോഡ്രൈവർ

മുംബൈ: തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ സ്ത്രീയെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചു. മഹാരാഷ്ട്രയിലെ കോലാപുരിൽ ജൂലൈ ആറിനായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞ‍ത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഓട്ടോഡ്രൈവർക്കായി തിരച്ചിൽ നടത്തിവരികയാണ്.

ഓട്ടോറിക്ഷയിൽ സ്ത്രീയുടെ വസ്ത്രം കുടുങ്ങുകയായിരുന്നു. ഇതറിഞ്ഞിട്ടും ഡ്രൈവർ ഓട്ടോ നിർത്തൻ തയ്യാറായില്ല. ഈ കാഴ്ച കണ്ട ഒരു ബൈക്ക് യാത്രികൻ വാഹനം നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഡ്രൈവർ നിർത്താതെ പോവുന്നത് വീഡിയോയിൽ വ്യക്തമാണ്.

നേരത്തെ സമാനമായ സംഭവം ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. പുതുവത്സര തലേന്ന് കാറിൽ പത്തുകിലോമിറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട യുവതി ഒടുവിൽ മരിച്ചു. സംഭവത്തെ തുടർന്ന് ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *