സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 8 ആയി

സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 8 ആയി

തി​രു​വ​ന​ന്ത​പു​രം/​കൊ​ച്ചി: സംസ്​ഥാനത്ത്​ പുതുതായി രണ്ടു​പേര്‍ക്ക്​ കൂടി കൊറോണ ബാധിച്ചതായി സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്ത്​ ആകെ രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി.

കോഴഞ്ചേരി ഗവ. ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവര്‍ക്കാണ്​ ചൊവ്വാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. ഇറ്റലിയിൽ നിന്ന്​ പത്തനംതിട്ടയിലെത്തിയ കുടുംബവുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നതായി സൂചനയുണ്ട്​.​ എല്ലാവരുടെയും ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *