ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ വെള്ളിയാഴ്ച പതിനേഴുകാരനായ ഒരു കൗമാരക്കാരന് ഉള്‍പ്പെടെ മൂന്ന് പേര് വടിവെപ്പില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ബിഷ്ണുപൂര്‍ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേര് കുകി വിഭാഗത്തിലും ഒരാള്‍ മെയ്തി വിഭാഗത്തില്‍ നിന്നുമാണെന്ന് പോലീസ് അറിയിച്ചു.
സായുധരായ അക്രമികള്‍ തമ്മില്‍ വെടിവെപ്പുണ്ടായപ്പോള്‍ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പതിനേഴുകാരന് വെടിയേറ്റത്. രണ്ട് മാസമായി സംഘര്‍ഷം തുടരുന്ന സംസ്ഥാനത്ത് 100-ലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും 3000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.
