ചെങ്ങന്നൂര്‍: മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വെച്ച് ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ജൂലൈ 13,14 എന്നീ ദിവസങ്ങളിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസ് സമയങ്ങളില്‍ 0479-2457778, 0479-2452277എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ വാങ്ങേണ്ടതാണ്. ഏതെങ്കിലും കാരണങ്ങളാല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയോ, രാഷ്ട്രീയപാര്‍ട്ടികള്‍, സംഘടനകള്‍ തുടങ്ങിയവര്‍ ജനജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ഹര്‍ത്താല്‍ നടത്തുകയോ ചെയ്താല്‍ അറിയിച്ചിരിക്കുന്ന തീയതിയുടെ തൊട്ടടുത്ത പ്രവൃത്തി ദിവസം പരിശീലനം ഉണ്ടായിരിക്കുന്നതാണ്.
