അഗര്‍ത്തല: ബജറ്റ് സമ്മേളനത്തിനിടെ ത്രിപുരയില്‍ എം.എല്‍.എമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സ്പീക്കറുടെ ഡയസ് വരെ എത്തിയ പ്രതിപക്ഷ എം.എല്‍.എമാര്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ ബി.ജെ.പിയുടെ ഭരണപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തിലോട്ട് ഇറങ്ങിയതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.
നാടകീയമായ രംഗങ്ങള്‍ക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. നാലുദിവസത്തെ ബജറ്റ് സമ്മേളനത്തിനായാണ് ഇന്ന് ത്രിപുര നിയമസഭ സമ്മേളനം ആരംഭിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു. ഈ ആക്ഷേപം സഭയില്‍ ഉയര്‍ത്തുകയും
പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങിയ അഞ്ച് പ്രതിപക്ഷ എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
സി.പി.എം എം.എല്‍.എ നയന്‍ സര്‍ക്കാര്‍, കോണ്‍ഗ്രസ് എം.എല്‍.എ സുദീപ് റോയി ബര്മന്, തിപ്രമോദ പാര്‍ട്ടിയിലെ മൂന്ന് എം.എല്‍.എമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ എം.എല്‍.എമാര്‍ ഉദ്യോഗസ്ഥരിക്കുന്ന സ്ഥലത്തെ മേശപ്പുറത്ത് കയറി മുദ്രാവാക്യം വിളിക്കുകയും സ്പീക്കര്‍ക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അഞ്ച് എം.എല്‍.എമാരെ സഭയില്‍ നിന്നും പുറത്താക്കിയത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും പിന്നീട് സഭ ബഹിഷ്കരിക്കുകയുമായിരുന്നു.
