തിരുവനന്തപുരം: തൊഴിലാളികളുടെ പി.എഫ് പെന്‍ഷന്‍ തുക വളരെ കുറവാണെന്നും പ്രതിമാസം 20,000 രൂപ ആക്കണമെന്നും ലോഹ്യകര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നത്തെ പെന്‍ഷന്‍ തുക വളരെ തുച്ഛമാണെന്നും ഇന്നത്തെ ജീവിത സാഹചര്യത്തില്‍ മാസം ഇരുപതിനായിരം രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ മനുഷ്യന് ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ്. 20 വര്‍ഷം സേവനം ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രിക്കും, സംസ്ഥാന മുഖ്യമന്ത്രിക്കും അടിയന്തര നിവേദനം നല്‍കുമെന്നും മാന്നാനം സുരേഷ് അറിയിച്ചു
വര്‍ഷങ്ങളോളം തൊഴില്‍ ശാലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ രോഗങ്ങളാലും മറ്റു ബുദ്ധിമുട്ടുകള്‍ കൊണ്ട് വിഷമിക്കുന്നവരാണ് പലരും റിട്ടേണ്‍മെന്റ് സമയങ്ങളില്‍ രോഗങ്ങളാല്‍ വിഷമിക്കുന്നവര്‍ ആയിരിക്കും. അവര്‍ക്കു മരുന്നിന് തന്നെ ഭീമമായ തുക ആവശ്യമായി വരും. ഇന്നത്തെ പല പി.എഫ് പെന്‍ഷന്‍ തൊഴിലാളികളും വിവിധതരം രോഗങ്ങളാല്‍ വളരെ കഷ്ടത്തിലാണ് ജീവിക്കുന്നതെന്നും മാന്നാനം സുരേഷ് അറിയിച്ചു.
