വയനാട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. എച്ച്1-എന്‍1 പനി ബാധിച്ച് മധ്യവയസ്‌കയാണ് മരിച്ചത്. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില്‍ ആയിഷ (48) ആണ് മരിച്ചത്. കടുത്ത ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് ജൂണ്‍ 30 നാണ് ഇവര്‍ക്ക് എച്ച് വണ്‍-എന്‍ വണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്നലെ തിരുവനന്തപുരം വിതുരയിലും സ്ത്രീ പനി ബാധിച്ചു മരിച്ചിരുന്നു. വിതുര മേമല സ്വദേശി സുശീല (48) യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു സുശീല. ആദ്യ രണ്ടുദിവസം വിതുരയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുശീല ഇന്നലെ വൈകിട്ടാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.