ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്ന ജിസ് ജോയിയുടെ മാസ് ത്രില്ലര്‍; ചിത്രീകരണം പൂര്‍ത്തിയായി

ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്ന ജിസ് ജോയിയുടെ മാസ് ത്രില്ലര്‍; ചിത്രീകരണം പൂര്‍ത്തിയായി

ആസിഫ് അലി, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘പ്രൊജക്ട് നമ്പര്‍ 3’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജിസ് ജോയിയുടെ ആദ്യത്തെ മാസ് ത്രില്ലര്‍ ശ്രമമാണ്.

താമസിയാതെ തന്നെ ചിത്രം തീയ്യറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തലശ്ശേരിയില്‍ വെച്ചാണ് ചിത്രം പാക്ക് അപ്പ് ആയത്. ദിലീഷ് പോത്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അനുശ്രീ, മിയ ജോര്‍ജ്, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍.

ചിത്രത്തിന്റെ പേര് ഉടന്‍ പുറത്തുവിടുമെന്ന് ജിസ് ജോയ് ഇന്‍സ്റ്റാഗ്രാമില്‍ അറിയിച്ചു. 63 ദിവസത്തെ നീണ്ട സിംഗിള്‍ ഷെഡ്യൂളിലാണ് ചിത്രീകരണ പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇതൊരു കുറ്റാന്വേഷണ ചിത്രമാണെന്നും പറയപ്പെടുന്നുണ്ട്. ദിലീഷ് പോത്തനും പ്രധാനപ്പെട്ടൊരു കഥാപാത്രമാണ് ചെയ്യുന്നത്. മലബാറിലെ ഗ്രാമീണ മേഖലയാണ് പശ്ചാത്തലം.

 

Share

Leave a Reply

Your email address will not be published. Required fields are marked *