കോഴിക്കോട്: അന്ത്വാൻ ദ് സെന്തെ-ക്‌സ്യുപെരി രചിച്ച ല് പെത്തി പ്രേങ്‌സ് (കൊച്ചു രാജകുമാരൻ) മലയാള വിവർത്തനം 11ന് തിങ്കൾ ഉച്ചക്ക് 12 മണിക്ക് കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബിൽ വെച്ച് സാഹിത്യകാരൻ ശത്രുഘ്‌നൻ പ്രസ്സ്‌ക്ലബ്ബ് പ്രസിഡണ്ട് എം.ഫിറോസ്ഖാന് നൽകി പ്രകാശനം ചെയ്യും. ഡോക്ടർ ആലക്കാട്ട് സലിലയാണ് പരിഭാഷ നിർവ്വഹിച്ചത്. പീപ്പിൾസ്‌റിവ്യൂ പബ്ലിക്കേഷനാണ് പ്രസാധകർ. പീപ്പിൾസ് റിവ്യൂ ചീഫ് എഡിറ്റർ പി.ടി.നിസാർ, ഖാദർ പാലാഴി, പി.കെ.ജയചന്ദ്രൻ ചടങ്ങിൽ സംബന്ധിക്കും.
