കോഴിക്കോട്: രാജ്യത്ത് ഫാസിസ്റ്റ് ശക്തികളുടെ ഭരണത്തിൽ അടിയന്തിരാവസ്ഥയേക്കാൾ ഭയാനകമായ അവസ്ഥയാണെന്നും മാധ്യമങ്ങളെപോലും കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിയിരിക്കുകയാണെന്നും മന്ത്രി.കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കർഷക വിരുദ്ധ നടപടികളിലൂടെ കേന്ദ്ര സർക്കാർ കുപ്രസിദ്ധിയാർജ്ജിക്കുകയാണ്. ഇതിനെതിരെ വിശാല ഐക്യനിര വളർന്നു വരണം. ജയപ്രകാശ് നാരായണന്റെ ധീരത നമുക്ക് വഴികാട്ടിയാവണം.
