രാജ് ബി. ഷെട്ടിയുടെ ‘ടോബി’ വരുന്നു; ആവേശത്തില്‍ ആരാധകര്‍, റിലീസ് പ്രഖ്യാപിച്ചു

രാജ് ബി. ഷെട്ടിയുടെ ‘ടോബി’ വരുന്നു; ആവേശത്തില്‍ ആരാധകര്‍, റിലീസ് പ്രഖ്യാപിച്ചു

വ്യത്യസ്തങ്ങളായ ചലച്ചിത്രാഖ്യാനങ്ങളിലൂടെ ശ്രദ്ധേയനായ രാജ് ബി. ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം ടോബിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന ചിത്രത്തിന് ശേഷം ലൈറ്റര്‍ ബുദ്ധ ഫിലിംസ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അഗസ്ത്യ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

രാജ് ബി. ഷെട്ടി തന്നെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മലയാളിയായ നവാഗത സംവിധായകന്‍ ബാസില്‍ എ. എല്‍. ചാലക്കലാണ്.

വേറിട്ട പ്രമേയത്തിലൂടെയും നിര്‍മാണ ശൈലിയിലൂടെയും അഭിനയ പ്രകടനങ്ങളിലൂടെയും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും കന്നട ഭാഷയിലും പുറത്തും തരംഗം തീര്‍ക്കുകയും ചെയ്ത ചിത്രമായിരുന്നു ‘ഗരുഡ ഗമന ഋഷഭ വാഹന’. ഈ ചിത്രം കണ്ടവരെല്ലാം തന്നെ വലിയ പ്രതീക്ഷയോടെയാണ് ‘ടോബി’യുടെ വരവിനായി കാത്തിരിക്കുന്നത്.

‘ഗരുഡ ഗമന ഋഷഭ വാഹന’യുടെ ഛായാഗ്രാഹകന്‍ പ്രവീണ്‍ ശ്രിയാന്‍ തന്നെയാണ് ടോബിയുടെ ഛായാഗ്രാഹണവും. രാജ് ബി ഷെട്ടി ടോബിയെന്ന കേന്ദ്രകഥാപാത്രമായും, ചൈത്ര ആചാര്‍, സംയുക്ത ഹെര്‍ണാഡ് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലും എത്തുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25 ന് ആണ് തീരുമാനിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന്റെ സംവിധായകനെ കൂടാതെ പ്രൊഡക്ഷന്‍ ഡിസൈനറായ അര്‍ഷദ് നാക്കോത്തും, സൗണ്ട് ഡിസൈനര്‍ ആദര്‍ശ് പാലമറ്റവും മേക്ക്അപ്പ് കൈകാര്യം ചെയ്ത റോണക്‌സ് സേവിയറും മലയാളികളാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *