ദര്‍പ്പണം സാംസ്‌കാരിക വേദി പത്താം വാര്‍ഷികം പരിപാടി സംഘിടിപ്പിച്ചു

ദര്‍പ്പണം സാംസ്‌കാരിക വേദി പത്താം വാര്‍ഷികം പരിപാടി സംഘിടിപ്പിച്ചു

ദര്‍പ്പണം സാംസ്‌കാരിക വേദിയുടെ പത്താം വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ച് മാമുകോയയും , തെക്കെ പുറത്ത് ജന്മം കൊണ്ട കാലാകാരായ കെ.പി ഉമ്മര്‍, ഹാജി അബ്ദുറഹിമാന്‍, കെ.പി. കുഞ്ഞു , പി.എന്‍.എം ആലികോയ, കവി സര്‍, കുഞ്ഞാവ, അബു സിര്‍ക്കാര്‍. പി.പി, ഷംസു മൈസൂര്‍ എന്നിവരെ അനുസ്മരിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് തെക്കെ പുറത്തിന്റെ ആദരവ് നല്‍കുകയും ചെയ്തു. പരിപാടി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. വിജയന്‍ വി. നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മാമുകോയയുടെ മകന്‍ നിസാറിന് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് ഉപഹാരം നല്‍കി. മാമുകോയയേ സംബന്ധിച്ച് സംസാരിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി , കുറ്റിച്ചിറ കൗണ്‍സിലര്‍ കെ.മൊയ്തീന്‍ കോയ, പി.ടി ആസാദ്, എം.എ നാസര്‍, റങ്കൂണ്‍ റഹ്‌മാന്‍, ആര്‍. ജയന്ത് കുമാര്‍, സിനിമാതാരം ജയരാജ്, ഒ. മമ്മദു ,വി.പി . ജംനാഷ്, എം.പി മന്‍സൂര്‍, അബ്ദു റഹീം തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.പി ഫിറോസ് സ്വാഗതവും കെ.പി സലാം നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *