നാദാപുരത്തെ മാലിന്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹരിതസഭ സംഘടിപ്പിച്ചു

നാദാപുരത്തെ മാലിന്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഹരിതസഭ സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മാലിന്യശുചിത്വ മേഖലയിലെ ഹ്രസ്വകാല നടപടികളും ദീര്‍ഘകാല പരിപ്രേക്ഷ്യം തയ്യാറാക്കുന്നതിനും ഹരിത കര്‍മ്മ സേനയെ ജനകീയവത്കരിക്കുന്നതിനും നാദാപുരത്തെ മാലിന്യമുക്ത പ്രദേശമാക്കുന്നതിനും വേണ്ടി 18ാം വാര്‍ഡിലെ വാണിയൂര്‍ തോടിന്റെ പരിസരത്തുവച്ച് ഹരിതസഭ സംഘടിപ്പിച്ചു. ഹരിതസഭ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് പരിസ്ഥിതി സന്ദേശം നല്‍കി, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം .സി സുബൈര്‍, ജനീദ ഫിര്‍ദൗസ്, വാര്‍ഡ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗങ്ങളും ജനകീയ ഓഡിറ്റ് ടീമുമായി മുഖാമുഖം നടത്തി. ഹരിതകര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍ അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, ഹരിത കര്‍മ്മ സേനാംഗം എ.കെ രേവതി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു.

പഞ്ചായത്ത് തയ്യറാക്കിയ കരട് ശുചിത്വ പദ്ധതി രേഖ ചടങ്ങില്‍വച്ച് പ്രസിഡന്റ് ജനകീയ ഓഡിറ്റ് ടീം അംഗങ്ങളായ ഒ.വി അശോകന്‍, എ.കെ ഹരിദാസന്‍, കാസിം കുന്നുമ്മല്‍, ആര്‍. നാരായണന്‍ മാസ്റ്റര്‍, പി.പി റീജ, കെ. അജയ് കുമാര്‍, ഹാമിസ്, സവിത, കെ. അജയ് കുമാര്‍, സകരിയ, രജീഷ്, റീജ, ഷീബ ടീച്ചര്‍, പ്രജിഷ, ജീത്ത, ടി. രവീന്ദ്രന്‍, കെ. കാസിം എന്നിവര്‍ക്ക് കൈമാറി. കില തീമാറ്റിക്ക് എക്‌സ്‌പേര്‍ട്ട് കെ. ഫാത്തിമ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രസിഡന്റ് വി.വി മുഹമ്മദലിയുടെ നേതൃത്വത്തില്‍ ശുചിത്വ പ്രതിജ്ഞ എടുത്തു. ഹ്രസ്വകാല പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബു അവതരിപ്പിച്ചു. ചടങ്ങില്‍ ഹരിത കര്‍മ്മസേനാംഗങ്ങളായ കെ.സി നിഷ, കെ. ലീല എന്നിവരുടെ നേതൃത്വത്തില്‍ ഹരിത ഗീതം ആലപിച്ചു. ജനകീയ ഓഡിറ്റ് അംഗങ്ങള്‍ സംശയനിവാരണം നടത്തി. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ചിരട്ടയില്‍ കാപ്പി നല്‍കിയത് നവ്യാനുഭവമായി. പരിസ്ഥിതി ബോധം ജനങ്ങളില്‍ എത്തിക്കാന്‍ പ്രശസ്ത കലാകാരന്‍ സുധന്‍ തത്തോത്ത് എന്നിവര്‍ സ്‌കിറ്റ് അവതരിപ്പിച്ചു. കുട്ടികളുടെ കലാപരിപാടിയും കുടുംബശ്രീ പ്രവര്‍ത്തകരുടെ തിരുവാതിര കളിയും ഉണ്ടായിരുന്നു. പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രമായി ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ടി. ചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *