എസ്.എസ്.എല്‍.സി 2022-23 ലെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ അഞ്ച് വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും മാലിക് ഗ്രൂപ്പ് അഴിയൂര്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. മാലിക് ഗ്രൂപ്പ് അഴിയൂരിന്റെ പബ്ലിക് എജുക്കേഷന്‍ & വെബ് കമ്മിറ്റി മെംബര്‍ മനാഫ് പുല്ലബി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സഫീര്‍ കുഞ്ഞു, ഷാഫി, ഇ.കെ ഷഫീഖ് പുല്ലബി, സാഹിര്‍ മണിയോത്ത്, ഷഹസീര്‍ പൂപറബത്ത്, ഷുഹൈബ് കാദര്‍, സെമീര്‍ പ്ലെ ഹൊം, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.


