‘ മതേതര കൈരളിക്ക് പാണക്കാട് കുടുംബം നല്‍കിയ സംഭാവനകള്‍ മായിച്ചു കളയാനാവാത്തത് ‘

‘ മതേതര കൈരളിക്ക് പാണക്കാട് കുടുംബം നല്‍കിയ സംഭാവനകള്‍ മായിച്ചു കളയാനാവാത്തത് ‘

കോഴിക്കോട്: മതേതര കൈരളിക്ക് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മുതല്‍ പാണക്കാട് കുടുംബം നല്‍കിയ സംഭാവനകള്‍ മായിച്ചു കളയാനാവാത്തതാണെന്നും ചരിത്രം നിലനില്‍ക്കുന്ന കാലത്തോളം ആ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തി കിടക്കുമെന്നും സി.എച്ച് പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വര്‍ഗീയ വിദ്വേഷ പ്രചരണങ്ങളുമായി നടക്കുന്ന വെറുപ്പിന്റെ ശക്തികള്‍ക്ക് കേരളത്തില്‍ വേരോട്ടം ലഭിക്കുവാനിട നല്‍കാതെ ശക്തമായ മതേതര, ജനാധിപത്യ, ഭരണഘടനാ വിശ്വാസമൂല്യം പകര്‍ന്നു നല്‍കുന്നതില്‍ പാണക്കാട് കുടുംബം നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും പ്രാസംഗികര്‍ പറഞ്ഞു. സി.എച്ച്.പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി.ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
പ്രമുഖ കോളമിസ്റ്റ് കെ.മൊയ്തീന്‍ കോയ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സീനിയര്‍ അഭിഭാഷകന്‍ അഡ്വ. പി.എം ഹനീഫ് മുഖ്യാതിഥിയായി പങ്കെടുത്തു. എ.ടി മൊയ്തീന്‍കോയ, പി.എം ഇക്ബാല്‍, അനസ് പരപ്പില്‍, എസ്.കെ. വി. യാക്കൂബ്. കെ.പി. ഹംസ, സി.പി കാദര്‍, കെ.പി മജീദ്, നിസാര്‍ ചാമുണ്ടിവളപ്പ്, നസ്ഫര്‍ കണ്ണഞ്ചേരി, അസ്‌ലം മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ. അബ്ദുള്‍ നാസര്‍ സ്വാഗതവും ജംഷീദ് നാലകത്ത് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *