മാഹി: കലൈമാമണി പുരസ്‌കാര ജേതാവായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷുവിന് മാഹി പ്രസ് ക്ലബ്ബില്‍ സ്വീകരണം നല്‍കി. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.വി ഹരീന്ദ്രന്‍ ചാലക്കര പുരുഷുവിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സോമന്‍ പന്തക്കല്‍, പി.കെ സജീവന്‍, എം.എ അബ്ദുള്‍ ഖാദര്‍, സത്യന്‍ കുനിയില്‍, ജയന്ത്.ജെ.സി, നിര്‍മ്മല്‍ മയ്യഴി സംസാരിച്ചു.
