ഉന്നതരെ എ.ഐ ക്യാമറയില്‍ നിന്ന് ഒഴിവാക്കുന്നത് വിവേചനം; മനുഷ്യാവകാശ കമ്മീഷന് പരാതി

ഉന്നതരെ എ.ഐ ക്യാമറയില്‍ നിന്ന് ഒഴിവാക്കുന്നത് വിവേചനം; മനുഷ്യാവകാശ കമ്മീഷന് പരാതി

തിരുവനന്തപുരം: എ.ഐ ക്യാമറയുടെ കണ്ണുകളില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരെ ഒഴിവാക്കാനുള്ള തീരുമാനം വിവേചനമെന്ന് പരാതി. മോട്ടോര്‍ വാഹനവകുപ്പിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് മനുഷ്യാവകാശ കമ്മീഷന് മലപ്പുറം സ്വദേശി മുര്‍ഷിദ് എം.ടി ആണ് പരാതി നല്‍കിയിരിക്കുന്നത്. മന്ത്രിമാരുടെ വാഹനവും പൈലറ്റ് വാഹനവും ഇടിച്ച് അപകടങ്ങളുണ്ടാകുന്നുണ്ടെന്നും നിയമത്തിന് മുന്നില്‍ പൗരന്മാര്‍ തുല്യരാണെന്ന സന്ദേശം പല രാഷ്ട്രങ്ങളും നല്‍കുമ്പോള്‍ കേരളം നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.

അതേസമയം, എ.ഐ ക്യാമറ വിവാദത്തില്‍ മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി. 5, 6, 7 തിയതികളിലായി സി.പി.എം നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇതില്‍ എ.ഐ ക്യാമറ വിവാദം ചര്‍ച്ച ചെയ്യാനാണ് സാധ്യത.

Share

Leave a Reply

Your email address will not be published. Required fields are marked *