സി.പി.എം നേതാവ് കുന്നുമ്മല്‍ ശശി നിര്യാതനായി

സി.പി.എം നേതാവ് കുന്നുമ്മല്‍ ശശി നിര്യാതനായി

തലശ്ശേരി: സി.പി.ഐ(എം) ധര്‍മ്മടം സൗത്ത് ലോക്കല്‍ കമ്മിറ്റിഅംഗവും ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കുന്നുമ്മല്‍ കെ.ശശി (65) അന്തരിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. അര്‍ബ്ബുദ രോഗബാധിതനായിരുന്നു. 2010 മുതല്‍ 2018 വരെ ധര്‍മ്മടം സൗത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്നു. അവിഭക്ത ധര്‍മ്മടം ലോക്കല്‍ കമ്മിറ്റിയുടെ വളണ്ടിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തലശ്ശേരി സഹകരണ ആശുപത്രി ഡയരക്ടറും മത്സ്യ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പിണറായി ഏരിയാ പ്രസിഡന്റുമായിരുന്നു. കര്‍ഷക തൊഴിലാളി യൂണിയന്‍ വില്ലേജ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവൃത്തിക്കുകയുണ്ടായി. ധര്‍മ്മടം ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘം ഫോര്‍മാനായി ജോലിയില്‍ നിന്ന് വിരമിച്ചു. പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്. ഭാര്യ:വി. സുനിജ. മക്കള്‍: ഷാരോണ്‍, ശിബിഷ. മരുമകന്‍: സച്ചിന്‍.സഹോദരങ്ങള്‍: രാജന്‍, കൗസല്യ,പരേതനായ സുരേന്ദ്രന്‍. ശശിയുടെ പ്രവര്‍ത്തനമേഖലയായ ധര്‍മ്മടത്തെ മീത്തലെ പീടികയിലും ധര്‍മടം അട്ടാരക്കുന്ന് റോഡിലെ കുന്നുമ്മല്‍ വീട്ടിലേയും പൊതുദര്‍ശനത്തിന് ശേഷം പന്തക്കക്കപ്പാറ പൊതുശ്മശാനത്തില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *