പട്‌ന: ബിഹാറില്‍ നാല്പത് സ്ത്രീകള്‍ക്ക് ഒരേയൊരു ഭര്‍ത്താവ്. അര്‍വാള്‍ ജില്ലയിലെ വാര്‍ഡ് നമ്പര്‍ 7-ലെ ചുവന്ന തെരുവില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങള്‍ ചര്‍ച്ചയാവുകയാണ്. ഇവിടുത്തെ നാല്‍പത് സ്ത്രീകളോട് ഭര്‍ത്താവിന്റെ വിവരങ്ങള്‍ ചോദിച്ച ഉദ്യോഗസ്ഥരോട് നാല്പതു പേരും പറഞ്ഞത് രൂപ്ചന്ദ് ആണ് തങ്ങളുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവും എന്നാണ്. അന്വേഷണത്തില്‍ രൂപ് ചന്ദ് ഒരാളുടെ പേരല്ലെന്നാണ് റിപ്പോര്‍ട്ട്.
ലൈംഗികത്തൊഴിലാളികള്‍ താമസിക്കുന്ന ഈ പ്രദേശത്ത് മിക്ക ആളുകള്‍ക്കും സ്ഥിരമായി മേല്‍വിലാസം ഇല്ല. സെന്‍സസ് സമയത്ത് ഭര്‍ത്താവിന്റെ പേരിനു നേരെ ആരുടെ പേരു ചേര്‍ക്കുമെന്ന ലൈംഗികത്തൊഴിലാളികളുടെ പ്രതിസന്ധിയാണ് അവരെക്കൊണ്ട് ഇത്തരമൊരു പേരു പറയിപ്പിച്ചത്. തങ്ങളുടെ ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നത് രൂപയെ ആയതുകൊണ്ടാണ് ഭര്‍ത്താവിന്റഎ പേരിന് നേര്‍ക്ക് രൂപ് ചന്ദ് എന്ന് ചേര്‍ത്തതെന്നാണ് വിവരം.