കനത്ത ചൂട്; അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കനത്ത ചൂട്; അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി, സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. കനത്ത ചൂട് തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ജാഗ്രത പൊതുജനങ്ങള്‍ പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ചൂട് കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ല ചുട്ടുപൊള്ളുകയാണ്. 40 ഡിഗ്രിക്ക് അടുത്ത ചൂടാണ് ജില്ലയില്‍ രേഖപ്പെടുത്തുന്നത്.

കോട്ടയം 38 ഡിഗ്രിയും ആലപ്പുഴ, കോഴിക്കോട് 37 ഡിഗ്രിയും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ 36 ഡിഗ്രി താപനിലയും രേഖപ്പെടുത്തി. അതെസമയം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ നേരിയ രീതിയില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Share

Leave a Reply

Your email address will not be published. Required fields are marked *