അഖിലേന്ത്യ സിവിൽ സർവ്വീസ് പ്രിലിമിനറി സൗജന്യ ടെസ്റ്റ് പരിശീലനം

കോഴിക്കോട്: 2021-22 അധ്യയന വർഷത്തേക്കുളള അഖിലേന്ത്യ സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷക്ക് തയ്യാറെടുക്കുന്ന മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി യുപിഎസ്സി, എൻഡിഎ, കെഎഎസ് പാറ്റേനുകൾ അടിസ്ഥാനമാക്കി ഏപ്രിൽ 8 മുതൽ 6 ദിവസത്തെ സൗജന്യ ടെസ്റ്റ് സീരീസ് നടത്തും.
ഈ വർഷം പ്രിലിംസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളലിലെ പിന്നോക്ക ദുർബല വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾ, ഡിഗ്രി കഴിഞ്ഞ പെണഅ#കുട്ടികൾ എന്നിവർക്കായി വാസലഭ്യതയോടുകൂടി പ്രത്യേക സിവിൽ സർവ്വീസ് പരിശീലനവും ഏർപ്പെടുത്തും. ഈ വർഷം ആർട്‌സ് സബ്ജക്ടിൽ ഡിഗ്രി കഴിയുന്ന 60 വിദ്യാർത്ഥികൾക്കും കൊമേഴ്‌സിൽ 40 വിദ്യാർത്ഥികൾക്കും റെഗുലർ ക്ലാസ്സിൽ ഇരുന്ന് പഠിക്കാനും മത്സര പരീക്ഷകൾ എഴുതുവാനുമുള്ള അവസരം വടകരയിൽ ഒരുക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ പേര്, മേൽവിലാസം, അവസാന വർഷ പരീക്ഷയുടെ വിശദാംശങ്ങൾ എസ്.എ.എഫ് ട്രസ്റ്റിൻൃറെ 7510139779 എന്ന നമ്പറിൽ വാട്‌സാപ്പ് അയച്ചു ബന്ധപ്പെടേണ്ടതാണ്. പേര് ചേർക്കേണ്ട അവസാന തിയ്യതി 20-03-2021 ആണെന്ന് ചെയർമാൻ ഡോ.രാജേഷ് തിരുമന അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *