തൃശ്ശൂര്‍: ജനതാദള്‍ (എസ് ) തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടത്തിയ ഇന്നസെന്റ് അനുസ്മരണ സമ്മേളനം ജനതാദള്‍ (എസ് )ദേശീയ ജനറല്‍ സെക്രട്ടറി ജോസ് തെറ്റയില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ സി.ടി ജോഫി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡേവിസ് കണ്ണനായ്ക്കല്‍, ജനതാ സാംസ്കാരിക വേദിയുടെ ജില്ലാ പ്രസിഡന്റ് സി.ടി ഡേവിസ്, ചലച്ചിത്ര താരങ്ങളായ റോളി ബാബു, രമ ദേവി, സുസ്മിത പ്രഭാകര്‍, ്രഷൈലജ ഷൈലു,ശരത്ത് ചന്ദ്രന്, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോണ്‍ വാഴപ്പിള്ളി, രാഘവന് മുളങ്ങാടന്‍, ന്യൂനപക്ഷ സംസ്ഥാന പ്രസിഡന്റ് റഹിം പള്ളത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രീജു ആന്റണി, യുവജനതാ ജില്ലാ പ്രസിഡന്റ് ആന്റോമോഹന്, സാംസ്കാരിക വേദി ജനറല്‍ സെക്രട്ടറി എന്‍.എന്‍ പണിക്കര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.