മക്ക: ഉംറ നിര്‍വഹിക്കാനായി കുടുംബസമേതം എത്തിയ കോഴിക്കോട് മുക്കം കക്കാട് സ്വദേശി മുക്കോന്‍ തൊടി നാസറിന്റെ മകന് അബ്ദുല്‍ റഹ്മാന് (9) മരണപ്പെട്ടു. മക്കയില്‍ എത്തി ഉംറ പൂര്‍ത്തീകരിച്ച ശേഷം റൂമില്‍ എത്തി കുളികഴിഞ് ഹറമിലേക്ക് മഗ്രിബ് നമസ്കാരത്തിനായി നടക്കവെയാണ് കുട്ടി കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹം മറ്റേര്‍ണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.