ചുരത്തില്‍ ടിപ്പര്‍ ലോറി ഇടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണ് പരുക്കേറ്റ യുവാവ് മരിച്ചു

ചുരത്തില്‍ ടിപ്പര്‍ ലോറി ഇടിച്ചു കൊക്കയിലേക്ക് തെറിച്ചു വീണ് പരുക്കേറ്റ യുവാവ് മരിച്ചു

താമരശ്ശേരി: ചുരത്തില്‍ തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പൊട്ടയങ്ങല്‍ റാഷിദ് (25) ആണ് മരിച്ചത്.

ചുരം എട്ടാം വളവിന് താഴെ ബുള്ളറ്റ് ടിപ്പറുമായി കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ച് വീണായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട സഹോദരങ്ങളെ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും യാത്രക്കാരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍  കോളേജില്‍ എത്തിക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *