ജീവകാരുണ്യ പ്രവര്‍ത്തനം മുസ്ലിം ലീഗീനെ ജനകീയ പ്രസ്ഥാനമാക്കി: സാദിഖലി തങ്ങള്‍

ജീവകാരുണ്യ പ്രവര്‍ത്തനം മുസ്ലിം ലീഗീനെ ജനകീയ പ്രസ്ഥാനമാക്കി: സാദിഖലി തങ്ങള്‍

കൊടിയത്തൂര്‍ /മുക്കം:  ജീവകാര്യണ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിനെ ജനകീയ പ്രസ്ഥാനമാക്കിയെന്നും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട ലീഗിനെ ഇതര സംഘടനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുവെന്നും പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ചെറുവാടി തെനെങ്ങപറമ്പില്‍ ഒരു നിര്‍ദ്ധന കുടുംബത്തിന് നിര്‍മ്മിക്കുന്ന വീടിന്റെ  ബൈത്തുറഹ്‌മ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ .

ചടങ്ങില്‍ ബൈത്തുറഹ്‌മ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയമുഹമ്മദ്, കെ. വി അബ്ദുറഹിമാന്‍, പി.ജി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ കെ. പി. അബ്ദുറഹിമാന്‍, മജീദ് പുതുക്കുടി, മൂലത്ത് മജീദ,് വി. പി. എ ജലീല്‍, പി.പി ഉണ്ണിക്കമ്മു ,സി.പി അസീസ്, എന്‍. ജമാല്‍, ഷാബുസ് അഹമ്മദ്, പി. സി നാസര്‍ മാസ്റ്റര്‍, കെ. വി നിയാസ,് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഫസല്‍ കൊടിയത്തൂര്‍, എം. ടി റിയാസ് സംബന്ധിച്ചു. ബൈത്തുറഹ്‌മ വര്‍ക്കിങ് കണ്‍വീനര്‍ ടി.പി. ഷറഫുദീന്‍ സ്വാഗതവും ട്രഷര്‍ കെ. കെ ഹമീദ് നന്ദിയുംപറഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *