റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 29 കുപ്പി മാഹി വിദേശ മദ്യം കണ്ടെത്തി

റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 29 കുപ്പി മാഹി വിദേശ മദ്യം കണ്ടെത്തി

തലശ്ശേരി: ഒന്നാം റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 29 കുപ്പി മാഹി വിദേശ മദ്യം കണ്ടെത്തി. ആര്‍.പി.എഫ് എസ്.ഐ കെ.വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം കണ്ടെത്തിയത്. മാഹിയില്‍ നിന്ന് വ്യാപകമായി മദ്യം ട്രെയിന്‍ വഴി കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ വി.കെ.ഷാജി, കെ .റിബിനേഷ് , കെ.വിഷ്ണുരാജ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *