ന്യൂഡല്‍ഹി: കൊതുകുതിരിയില്‍ നിന്ന് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ഡല്‍ഹി ശാസ്ത്രിനഗര്‍ മേഖലയിലെ മസല്‍വാലയിലാണ് സംഭവം. മരിച്ചവരില്‍ നാലു പുരുഷന്മാരും ഒരു സ്ത്രീയും ആറുമാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ ഒരാള്‍ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയും മറ്റേയാള്‍ പുരുഷനുമാണ്. ഇവരെ ജഗ്പ്രവേശ് ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി കത്തിച്ചുവെച്ചിരുന്ന കൊതുകുതിരി കിടക്കയിലേക്ക് വീണ് വീടിന് തീപടരുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊതുകുതിരിയിലെ വിഷവാതകം ശ്വസിച്ച് ബോധരഹിതരായ വീട്ടുകാര്‍ പിന്നീട് ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നുവെന്ന് ഡി.സി.പി. ജോയ് ടിക്രി പറഞ്ഞു.