പ്രഥമ സതീഷ് ബാബു പയ്യന്നൂര്‍ അവാര്‍ഡ് മന്‍സൂര്‍ പള്ളൂരിന്

പ്രഥമ സതീഷ് ബാബു പയ്യന്നൂര്‍ അവാര്‍ഡ് മന്‍സൂര്‍ പള്ളൂരിന്

മാഹി: അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന, പ്രമുഖ കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണക്കായ് ഏര്‍പ്പെടുത്തിയ പ്രവാസി സാഹിത്യ അവാര്‍ഡ് എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂരിന് സമ്മാനിക്കും. ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള അവാര്‍ഡ് നല്‍കും. മാര്‍ച്ച് 31 , ഏപ്രില്‍ ഒന്ന് ദിവസങ്ങളിലായാണ് തിരുവനന്തപുരത്ത് ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ നടക്കുന്നത്. കണ്‍വെന്‍ഷനിലെ വിവിധ പരിപാടികളിലായി ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള , സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ , മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ് , വി.ശിവന്‍ കുട്ടി , ഡോ.ആര്‍ ബിന്ദു , ജി.ആര്‍ അനില്‍ , അഡ്വ .ആന്റണി രാജു , എം.പിമാരായ ഡോ.ശശി തരൂര്‍ , പി.വി അബ്ദുല്‍ വഹാബ് , ജോണ്‍ ബ്രിട്ടാസ് , മുന്‍ അംബാസിഡര്‍ ഡോ.ശ്രീനിവാസ് പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *