ക്യാമ്പസ് ഇഫ്താറുകള്‍ക്ക് തുടക്കമായി

ക്യാമ്പസ് ഇഫ്താറുകള്‍ക്ക് തുടക്കമായി

കോഴിക്കോട്: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി എല്ലാ വര്‍ഷവും റംസാനില്‍ സംഘടിപ്പിക്കാറുള്ള ക്യാമ്പസ് ഇഫ്താറുകള്‍ക്ക് തുടക്കമായി. ഇഫ്താറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഫാറൂഖ് കോളേജില്‍ സംസ്ഥാന പ്രസിഡന്റ് ടി. കെ ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ നിര്‍വഹിച്ചു. ക്യാമ്പസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആര്‍.എസ്.സി, അമല്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവരുമായി സഹകരിച്ച് നടത്താറുള്ള ക്യാമ്പസ് ഇഫ്താര്‍ സംസ്ഥാനത്ത് 350 ക്യാമ്പസുകളിലായി 25000 വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. ക്യാമ്പസ് സിന്‍ഡിക്കേറ്റ് കണ്‍വീനര്‍ ജി. അനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സന്‍ഡിക്കേറ്റ് അംഗങ്ങളായ ഷിബിന്‍, മുദ്ദസിര്‍ എന്നിവര്‍ സംബന്ധിച്ചു. ഫാറൂഖ് കോളേജ് ക്യാമ്പസ് യൂണിറ്റ് സെക്രട്ടറി യാസീന്‍ റംസാന്‍ റിഫ്‌ളക്ഷന്‍ അവതരിപ്പിച്ചു. മുബഷിര്‍ സ്വാഗതവും അല്‍ഫാസ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *