ദര്‍ശന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഫിക്ച്ചര്‍ ഐ.എ.എസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം പുറത്തിറക്കി

ദര്‍ശന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഫിക്ച്ചര്‍ ഐ.എ.എസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം പുറത്തിറക്കി

ഷാര്‍ജ: 19ന് ദര്‍ശന കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ‘ഫിക്ച്ചര്‍ ‘ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ.വൈ.എ റഹീം പുറത്തിറക്കി. അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ ബാബു വര്‍ഗീസ് ടീം നറുക്കെടുപ്പ് നടത്തി. ചടങ്ങില്‍ ദര്‍ശന വര്‍ക്കിങ് പ്രസിഡന്റ് ശറഫുദ്ധീന്‍ വലിയാകത്ത് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലി, സ്‌പോര്‍ട്ട്‌സ് കണ്‍വീനര്‍ മുസ്തഫ കുറ്റിക്കോല്‍, കെ.ടി.പി ഇബ്രാഹിം, ജെനി പോള്‍, ടി.പി അഷറഫ്, ഖുറേഷി ആലപ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദര്‍ശന ജനറല്‍ സെക്രട്ടറി അഖില്‍ദാസ് ഗുരുവായൂര്‍ സ്വാഗതവും ട്രഷറര്‍ കെ.വി ഫൈസല്‍ നന്ദിയും പറഞ്ഞു. 19ന് ഉച്ചക്ക് 2 മണി മുതല്‍ ഷാര്‍ജ ജോക്കര്‍ സ്റ്റേഡിയത്തിലാണ് ഓള്‍ കേരള സെവന്‍സ് ഫുട്ബാള്‍ മാമാങ്കം നടക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ പ്രഗല്‍ഭ ഫുട്ബാള്‍ താരങ്ങള്‍ പങ്കെടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *