‘ഞാൻ മായ’ പുസ്തകം പ്രകാശനം ചെയ്തു

ഷാർജ : ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഷാജി പുഷ്പാംഗധൻ എഴുതി ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച നോവൽ ‘ഞാൻ മായ ‘ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകനും ഗായകനുമായ രാജീവ് കോടമ്പള്ളിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ പി ജോൺസണും ചേർന്ന് സംരംഭകനും സംവിധായകനുമായ സോഹൻറോയ്ക്ക് നൽകിയാണ് ‘ഞാൻ മായ’യുടെ പ്രകാശന കർമ്മം നിർവഹിച്ചത്. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് പയ്യന്നൂർ പുസ്തകം പരിചയപ്പെടുത്തി. ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവൽ പുസ്തകോത്സവവേദിയിലെ ലിപി പബ്ലിക്കേഷന്റെ സ്റ്റാളിൽ വച്ചാണ് പ്രകാശനവും നടന്നിട്ടുള്ളത്. യുഎഇയിലും,നാട്ടിലുമുള്ള ലിപി പബ്ലിക്കേഷന്റെ മറ്റ് ഔട്ട് ലെറ്റുകളിലും പുസ്തകം ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

മാധ്യമ പ്രവർത്തകനും ഗായകനുമായ രാജീവ് കോടമ്പള്ളിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ പി ജോൺസണും ചേർന്ന് പുസ്തക പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *