ഓള്‍ കേരള മണ്ണാറക്കല്‍ രാരു-മാധവി മെമ്മോറിയല്‍ വെറ്ററന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 11, 12ന്

ഓള്‍ കേരള മണ്ണാറക്കല്‍ രാരു-മാധവി മെമ്മോറിയല്‍ വെറ്ററന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 11, 12ന്

കോഴിക്കോട്: ബാഡ്മിന്റണ്‍ വെറ്ററന്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ കേരള (ബി.വി.പി.എ) നടത്തുന്ന ഓള്‍ കേരള മണ്ണാറക്കല്‍ രാരു-മാധവി മെമ്മോറിയല്‍ വെറ്ററന്‍ ഷട്ടില്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് 11, 12 തീയതികളില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 240പേര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 11ന് ശനി രാവിലെ 10.30ന് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ മുഖ്യാതിഥിയാകും. വിജയികള്‍ക്കുള്ള സമ്മാനദാനം കോഴിക്കോട് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജീവ് ബാബു നിര്‍വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *