ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്: മേയര്‍ ബീന ഫിലിപ്

ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്: മേയര്‍ ബീന ഫിലിപ്

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം മെയ് 23, 24, 25 തിയതികളില്‍. സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സാധാരണക്കാരായ വ്യാപാരികള്‍ നിലവില്‍ കടുത്ത ആശങ്കയിലാണെന്ന് മേയര്‍ ബീന ഫിലിപ്. ഇതിനുളള പ്രശ്‌ന പരിഹാരത്തിന് ഉതകും വിധമായിരിക്കണം സംസ്ഥാന സമ്മേളനമെന്നും മേയര്‍ പറഞ്ഞു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മെയ് 23, 24, 25 തിയതികളില്‍ നടത്തുന്ന 11ാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നികുതിദായകരായ ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്.

ഇത് സംബന്ധിച്ച് സര്‍ക്കാരിനെ അറിയിക്കാന്‍ നല്ല നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടാകണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. സ്വാഗത സംഘം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ, ജില്ലാ പ്രസിഡന്റ് സൂര്യ ഗഫൂര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി വരുണ്‍ ഭാസ്‌ക്കര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ വിജയന്‍ , ടി.വി നിര്‍മ്മലന്‍, ഗഫൂര്‍ രാജധാനി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കെ.എം റഫീഖ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *