ഗൈനക്കോളജിസ്റ്റ് അന്തര്‍സംസ്ഥാന സമ്മേളനം 10ന് ആരംഭിക്കും

ഗൈനക്കോളജിസ്റ്റ് അന്തര്‍സംസ്ഥാന സമ്മേളനം 10ന് ആരംഭിക്കും

കോഴിക്കോട്: ഗൈനക്കോളജിസ്റ്റുകളുടെ അഖിലേന്ത്യ സംഘടനയായ ഫോഗ്‌സി (ഫെഡറേഷന്‍ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആന്‍സ് ഗൈനക്കോളജി സൊസൈറ്റീസ് ഓഫ് ഇന്ത്യ)യുടെ അന്തര്‍ സംസ്ഥാന സമ്മേളനം 10,11,12 തിയതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ (സ്വപ്‌നനഗരി) നടക്കുമെന്ന് ഭാരവാഹികള്‍ വാരത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീരോഗ ചികിത്സാരംഗത്തെത്തുന്ന ചികിത്സാ സംവിധാനങ്ങള്‍, ആശയങ്ങള്‍, പഠനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും പ്രബന്ധാവതരണവും സമ്മേളനത്തില്‍ നടക്കും.

11ന് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ ആരോഗ്യമിഷനും ചേര്‍ന്ന് 10ന് വര്‍ക്ക്‌ഷോപ്പ് നടന്നു. വാര്‍ത്താസമ്മേളനത്തില്‍ ഡോ: സുഭാഷ് മല്യ, ഡോ: രജീഷ് രവി, ഡോ: ഫാത്തിമ തസ്‌നിം എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *