ചോക്കുപൊടി 2023 അക്കാദമിക് കോണ്‍ഗ്രസ് 11,12 ന്

ചോക്കുപൊടി 2023 അക്കാദമിക് കോണ്‍ഗ്രസ് 11,12 ന്

കോഴിക്കോട്: അധ്യാപകസമൂഹത്തിന് അക്കാദമിക് പിന്തുണ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അക്കാദമിക കൂട്ടായ്മയായ ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരി, എറണാകുളം, ഗവ: യു.പി സ്‌കൂള്‍, രാമനാട്ടുകര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 11,12 തിയതികളില്‍ അക്കാദമിക് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുവെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ രാമനാട്ടുകര ഗവ. യു.പി സ്‌കൂളിലാണ് പരിപാടി നടക്കുന്നത്. 450 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. നാലാമത് അക്കാദമിക് കോണ്‍ഗ്രസ്സാണ് ഗവ: യു.പി സ്‌കൂള്‍ രാമനാട്ടുകരയില്‍ നടക്കുന്നത്. അക്കാദമിക് കോണ്‍ഗ്രസില്‍ അധ്യാപകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 12ന് രാവിലെ 10 മുതല്‍ അധ്യാപകര്‍ക്കും അധ്യാപക-വിദ്യാര്‍ഥികള്‍ക്കും വേണ്ടി കുട്ടികളെ വച്ച് ട്രൈഔട്ട് ക്ലാസുകള്‍ സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വിജയന്‍ കെ. മേനോന്‍, സജീബ് കെ.കെ, ബി.സി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കെ.ടി റസാക്ക്, ടി.പി ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *