കോഴിക്കോട്: കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയില്‍ അഞ്ച് ദിവസം നീളുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശിശുക്ഷേമ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി മീരാ ദര്‍ശക് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി.പി ആയിഷബി അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ ശാലിനി. സ്‌നേഹ കുടുംബശ്രീ സെക്രട്ടറി സിംല രാഘവന്‍, സൗഹൃദം സ്വയംസഹായ സംഘം സെക്രട്ടറി പ്രസന്ന നമ്പ്യാര്‍, പി.കെ ശാന്ത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.എന്‍ സുഭദ്ര സ്വാഗതവും എം.എന്‍ രാജേശ്വരി നന്ദിയും പറഞ്ഞു. വനിതാദിനം മുതല്‍ ഷബിത, സോണിയാ റഫീക്ക്, സന്ധ്യ.ഇ , ബിന്ദു ജഗദീഷ് , പി.എം സുലോചന , സൗദ റഷീദ്, ലതാലക്ഷ്മി എന്നിവരുടെ കഥകള്‍ ദര്‍ശനം ഓണ്‍ലൈന്‍ വായന മുറിയില്‍ ലഭ്യമാകും. ഈ കഥകളെ അടിസ്ഥാനമാക്കി പ്രതിദിന വായന മത്സരവും സംഘടിപ്പിക്കും. പ്രമുഖ സാഹിത്യകാരന്‍മാര്‍ കയ്യൊപ്പിട്ട പുസ്തകങ്ങള്‍ വായനാ മത്സര വിജയികള്‍ക്ക് സമ്മാനിക്കും.