ആർ. ശങ്കർ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

കോഴിക്കോട് : മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ പേരിലുള്ള അവാർഡ് രമേശ് ചെന്നിത്തലയക്ക്. പ്രത്യേകം രൂപകൽപ്പന ചെയ്ത ഉപഹാരവും 50001 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമാണ് ആർ.ശങ്കർ പുരസ്‌കാരമായി നൽകുന്നത്. നവകേരള ശില്പി ആർ ശങ്കറിന്റെ ചരമദിനമായ നവംബർ 7ന് വൈകിട്ട് 4 മണിക്ക് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ പുരസ്‌കാരം സമ്മാനിക്കും. പെരുമ്പടം ശ്രീധരൻ, ഡോ: എം ആർ തമ്പാൻ, ഡോ.വിളക്കുടി രാജേന്ദ്രൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ചടങ്ങിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഫ് കൺവീനർ എം.എം ഹസ്സൻ എന്നിവർ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *