കൊളംബിയ: കുപ്രസിദ്ധ കൊളംബിയന്‍ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്‌കോബാറിന്‍െ ഹിപ്പോകള്‍ക്ക് ഇനി ഇന്ത്യയുടെ വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളില്‍ പുനരധിവാസമൊരുങ്ങും.ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കൊളംബിയന്‍ അധികൃതര്‍ അറിയിച്ചു.
ഏറ്റവും സമ്പന്നനായ കുറ്റവാളി കൊളംബിയന്‍ മയക്കുമരുന്ന് മാഫിയ രാജാവ് പാബ്ലോ എസ്‌കോബാറിന് കൊളംബിയയില്‍ ഹസിന്‍ഡ നാപ്പോള്‍സ് എന്ന എസ്‌റ്റേറ്റ് ഉണ്ടായിരുന്നു.ഏകദേശം 20 കിലോമീറ്ററോളം വിസ്തിര്‍ണമുള്ള ഈ സുഖവാസകേന്ദ്രത്തില്‍ 1980 കളില്‍ അദ്ദേഹം ആഫ്രിക്കയില്‍ നിന്ന് മൂന്ന് പെണ്‍ ഹിപ്പോകളേയും ഒരു ആണ്‍ഹിപ്പോയേയും അനധികൃതമായി കടത്തിക്കൊണ്ടുവന്നു വളര്‍ത്താന്‍ തുടങ്ങി.
1993ല്‍ എസ്‌കോബാര്‍ കൊല്ലപ്പെട്ടതിനു ശേഷം ഹസിന്‍ഡ നാപ്പോള്‍സ് ഒരു പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രമായി മാറിയെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിലായി.അവിടെയുണ്ടായ ഹിപ്പോകള്‍ പെറ്റുപെരുകി നദീതീരങ്ങളിലും കാടുകളുലുമായി വിഹരിച്ചു.നാല്പത് വര്‍ഷത്തിനിടയില്‍ ഹസിന്‍ഡ നാപ്പോള്‍സിന്റെ ചുറ്റുപാടും മഗ്ദലേന നദിക്കരയിലുമായി ഹിപ്പോകള്‍ പെരുകിക്കൊണ്ടേയിരിക്കുകയാണ്.അനുകൂലമായ പ്രകൃതിയും ശത്രുക്കളില്ലാത്ത ആവാസ വ്യവസ്ഥയും വംശവര്‍ധനയ്ക്ക് കാരണമായി.ചുരുങ്ങിയ വര്‍ഷം കൊണ്ട് ഇവയുടെ എണ്ണം പെരുകുമെന്നും ആ പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനത്തെ ദോഷകരമായി ബാധിക്കുമെന്നും പരിസ്ഥിതി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യ,മെക്‌സിക്കോ എന്നിവിടങ്ങളിലേയ്ക്ക് 70 ഹിപ്പോകളെ കയറ്റി അയയ്ക്കാനാണ് കൊളംബിയന്‍ സര്‍ക്കാറിന്റെ തീരുമാനം.മൂന്നു ടണ്ണോളം ഭാരം വരുന്ന ഹിപ്പോകളെ വലിയ ഇരുമ്പ് കൂടുകളിലാക്കി ഹസിന്‍ഡ നാപ്പോള്‍സില്‍ നിന്ന് റിയോനെഗ്രോ വിമാനത്താവളത്തിലേയ്ക്കും അവിടെ നിന്ന് ഇന്ത്യയിലേയ്ക്കും മെക്‌സിക്കോയിലേയ്ക്കും വിമാനത്തില്‍ അയയ്ക്കും.അറുപത് ഹിപ്പോകളെ ഗുജറാത്തിലെ ഗ്രീന്‍സ് സുവോളജിക്കല്‍ റസ്‌ക്യു ആന്‍ഡ് റിഹാബിലിറ്റേഷന്‍ കിങ്ഡത്തിലേയ്ക്കും പത്തെണ്ണത്തെ മെക്‌സിക്കോയിലെ വിവിധ മൃഗശാലകളിലേയ്ക്കും സംരക്ഷണ കേന്ദ്രങ്ങളിലേയ്ക്കും അയയ്ക്കുമെന്ന് കൊളംബിയന്‍ മൃഗസംരക്ഷണ ക്ഷേമകാര്യ മന്ത്രാലയ ഡയറക്ടര്‍ പറഞ്ഞു.
