തൃശ്ശൂര്‍: വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ തെളിവുണ്ടെന്ന് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. കൂടാതെ ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് കഴിഞ്ഞ ദിവസം അനില്‍ അക്കര ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്ന് അക്കര പറഞ്ഞു.
ഇന്ന് 12 മണിക്ക് തൃശ്ശൂര്‍ ഡി.സി.സിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ എല്ലാ രേഖകളും പുറത്തുവിടുമെന്ന് അനില്‍ അക്കര പറയുന്നു. ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) നിയമലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം. ഇത് വ്യക്തമാക്കുന്ന ലൈഫ് മിഷന്‍ സി.ഇ.ഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടുമെന്നും അനില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയത്.
അതിനിടെ ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി തള്ളിയിരുന്നു. അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആയതിനാല്‍ ജാമ്യം നല്‍കരുത് എന്ന ഇ.ഡി വാദം കോടതി അംഗീകരിച്ചു. ഇന്നലെയാണ് സി.ബി.ഐ കോടതി ശിവശങ്കറിന്റെ ജാമ്യം തള്ളിയത്.
