മര്‍കസ് സമ്മേളന വിളംബര ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു

മര്‍കസ് സമ്മേളന വിളംബര ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു

നോളജ് സിറ്റി: കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 45ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നോളജ് സിറ്റിയില്‍ മര്‍കസ് സമ്മേളന വിളംബര ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു. മര്‍കസ് നോളജ് സിറ്റി കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ മര്‍കസ് കള്‍ചറല്‍ ജോയിന്റ് ഡയറക്ടര്‍ മുഹമ്മദലി സഖാഫി വള്ളിയാട് മര്‍കസ് സന്ദേശ പ്രഭാഷണം നടത്തി. മര്‍കസ് നോളജ് സിറ്റിയിലെ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലയേും, മറ്റു വാണിജ്യ സ്ഥാപനങ്ങളിലയേും മേധാവികള്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, താമസക്കാര്‍ തുടങ്ങിയവര്‍ക്ക് പുറമെ സന്ദര്‍ശകരും നാട്ടുകാരും അസംബ്ലിയില്‍ പങ്കെടുത്തു. അഡ്വ. തന്‍വീര്‍ ഉമര്‍ അധ്യക്ഷത വഹിച്ചു, അഡ്വ. ശംവീല്‍ നൂറാനി സ്വാഗതവും യൂസുഫ് നൂറാനി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *