തലശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 28ന് നടത്തുന്ന സെക്രട്ടേറിയറ്റ് ധര്‍ണയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി ജില്ലാ സെക്രട്ടറി കെ.കെ മന്‍സൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് സി.സി വര്‍ഗ്ഗിസ്, ഫുഡ് ഗ്രെയ്ന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ സക്കറിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചക്കരക്കല്‍, കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി മേഖലകളില്‍ തെരഞ്ഞെടുക്കപ്പെട്ട 39 കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ ചക്കരക്കല്‍ ടൗണില്‍ ആദ്യ വാഹന പ്രചാരണ ജാഥ കടന്നു പോകും. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ജാഥാ ക്യാപ്റ്റന്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.സി വര്‍ഗീസിന് കൈമാറും. സമാപന ദിവസമായ 23ന് രാവിലെ ചെറുവാഞ്ചേരിയില്‍ നിന്ന് ആരംഭിച്ച് വൈകുന്നേരം ആറിന് തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. കെ.ഇസ്മയില്‍, സി.കെ രാജന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.