കൊങ്ങന്നൂര്‍ ആശാരിക്കാവ് പ്രധാന ഉത്സവം ഇന്നും നാളെയും

കൊങ്ങന്നൂര്‍ ആശാരിക്കാവ് പ്രധാന ഉത്സവം ഇന്നും നാളെയും

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അത്തോളി: കൊങ്ങന്നൂര്‍ ആശാരിക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം പ്രധാന ചടങ്ങുകള്‍ ഇന്നും നാളെയും. ഉത്സവാഘോഷത്തിന്റെ ഭാഗമായി നാലുപുരയ്ക്കല്‍ കുടുംബ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വി.കെയര്‍ പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ് എന്‍.പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. വി.കെയര്‍ പോളി ക്ലിനിക്ക് മാനേജിങ് ഡയരക്ടര്‍ ബഷീര്‍ പാടത്തൊടി, മാനേജര്‍ ഉണ്ണി ജിജീഷ്, ചീഫ് നഴ്‌സ് ശ്രീലത രാജന്‍, ലാബ് ഇന്‍ ചാര്‍ജ് ബബിത ഷാജി, എ.ടി ആദില്‍, ഒ.ടി റിന്‍ഷാദ്, രാധാകൃഷ്ണന്‍ ഒള്ളൂര്‍ സംസാരിച്ചു. സെക്രട്ടറി കെ.ടി അനിലേഷ് സ്വാഗതവും ട്രഷറര്‍ അജീഷ് അത്തോളി നന്ദിയും പറഞ്ഞു. ഇന്നലെ വാസന്തി വിശ്വനാഥന്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ സമീപത്തെ ക്ഷേത്രങ്ങളിലെ മുഖ്യ ചുമതലക്കാരെ ആദരിച്ചു. നാളെ (ബുധനാഴ്ച) വൈകീട്ട് ഏഴ് മണിക്ക് മാതൃസമിതിയുടെ തിരുവാതിരക്കളി, 7.30ന് വട്ടകളി , 8.30ന് സലീഷ് ശ്യം നയിക്കുന്ന ഗാനമേളയും ഉണ്ടാകും. ഒമ്പതിന് വ്യാഴാഴ്ച-വെള്ളാട്ടം , തിറ കെട്ടിയാട്ടവും രാവിലെ 11 മണിക്ക് വാളകം കൂടി സമാപിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *